Thursday, December 20, 2012

വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു




സ്കൂളിലെ നേച്ചര്‍, ഹെല്‍ത്ത് , എസ്.പി.സി വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു . സ്കൂള്‍ അന്തരീക്ഷം പൂച്ചെടികള്‍ കൊണ്ട് മോടി പിടിപ്പിക്കുന്നതിനായാണ് ചെടികളുടെ ശേഖരണം നടത്തുന്നത് . ഇന്ന് കാലത്ത് നടന്ന ചെടികളുടെ ശേഖരണ ശ്രമത്തിനു നാടുകാരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു .തെച്ചി , മന്താരം ,ചെമ്പരത്തി തുടങ്ങി വിവിധ തരം ചെടികള്‍ സംഭാവനയായി ലഭിച്ചു .വിദ്യാര്‍ഥികളെ കൂടാതെ പോലീസുകാരും അധ്യാപകരായ , ശോഭ ടീച്ചര്‍ , സെല്‍വന്‍ മാസ്റ്റര്‍ , പി ടി ഐ വൈസ് പ്രസിഡന്റ്‌ എന്‍. ഹരിദാസ്‌ എന്നിവരും പങ്കെടുത്തു .

Saturday, November 10, 2012

ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു





പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു . സ്കൂള്‍ അന്തരീക്ഷത്തെ പുഷ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.നവംബര്‍ ആറിനു തുടങ്ങിയ പ്രവര്‍ത്തനത്തില്‍ കൂടി 50 ല്‍ പരം പൂച്ചെടികള്‍ സ്കൂളിനു സമ്മാനമായി ലഭിച്ചു . സ്കൂളിലെ നേച്ചര്‍, എസ പി സി , സ്കൌട്ട് , ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് കേരള മഹാബോധി മിഷന്റെ സഹകരണവും ഉണ്ട് .

Sunday, November 4, 2012

പാചക വിധഗ്ദ്ധകളായി നേച്ചര്‍ ക്ലബ്‌ അംഗങ്ങള്‍

മോയന്‍സ് സ്കൂളിലെ നേച്ചര്‍ ക്ലബ്‌ അംഗങ്ങള്‍ ഒരുകിയത് 27 പഴ പായസ്സങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നവര്‍
പ്രകൃതി ചികിത്സ അസോസിയേഷന്റെ അകിലെന്ത്യ സമ്മേളനത്തില്‍ മോയന്‍സ് സ്കൂളിലെ നേച്ചര്‍ ക്ലബ്‌ അംഗങ്ങള്‍ ഒരുകിയത് 27 പഴ പായസ്സങ്ങള്‍ . ക്ലബ്‌  സെക്രടറി ജനത്തി ടീച്ചറുടെ നേതൃത്വത്തില്‍ 19 വിധ്യാര്തികള്‍ ആണ് പങ്കെടുത്തത് .ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ വിധ്യാര്‍ത്തികളുടെ കഴിവിനെ പ്രസംസിക്കുകയും അവര്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ ആസ്വദിച്ചു കഴികുകയും ചെയ്തു .

30 ല്‍ പരം ഒവ്ഷധ സസ്യങ്ങളുടെ ശേഖരം

സ്കൂളിലെ ഒവ്ഷധ സസ്യങ്ങളുടെ തോട്ടത്തില്‍ 30 ല്‍ പരം ഒവ്ഷധ സസ്യങ്ങളുടെ ശേഖരം .ആടലോടകം , ആവണക്ക് , കരിംതുളസി , വെള്ള തുളസി , മുക്കുറ്റി , തെച്ചി , മന്ദാരം , പപ്പായ , കറിവേപ്പില , തൊട്ടാവാടി , കറുക ചെറൂള , മഞ്ഞള്‍ , തഴുതാമ , പണി കൂര്‍ക്ക , ഇഞ്ചി , കരിനൊച്ചി , തുമ്പ , വെപ്പ് .തുടങ്ങി 30 ല്‍ പരം ഒവ്ഷധ സസ്യങ്ങളാണ്  വളര്‍ന്നു വരുന്നത് .

സ്കൂളിലെ വിധ്യാര്തികള്‍ നട്ടുവളര്‍ത്തിയ റോബസ്റ്റ് വാഴ കുലച്ചു

സ്കൂളിലെ വിധ്യാര്തികള്‍ നട്ടുവളര്‍ത്തിയ റോബസ്റ്റ് വാഴ കുലച്ചു . അവ വെട്ടാന്‍ പാകത്തിലായത്തിന്റെ സന്തോഷത്തിലാണ്  നേച്ചര്‍ /എസ പി സി അംഗങ്ങള്‍

Wednesday, October 31, 2012

പരിസ്ഥിതി സൌഹൃത വിദ്യാലയം

ഗവ.മോയന്‍ മോഡല്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസ്ഥിതി സൌഹൃദ വിദ്യാലയമായി മാറുകയാണ് .
അദ്യാപകരും ,പി.ടി.എ യും ,വിദ്യാര്തികളും ചേര്‍ന്ന്  സ്കൂളിനെ പരിസ്ഥിതി സൌഹൃദ അന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് .പൂന്തോട്ടം വെച്ച് പിടിപ്പിക്കല്‍ , ഔഷദ തോട്ടം, പച്ചക്കറിതോട്ടം വേസ്റ്റ് വാട്ടര്‍ മാനെജ്മെന്റ് ,നൂറ് ശതമാനം മാലിന്യ വിമുക്ത അന്തരീക്ഷം എന്നിവ ഇവിടെ നടപ്പിലാക്കുന്ന ഏതാനം ചില പദ്ധതികള്‍ മാത്രമാണ് .